തൃശൂരിൽ രണ്ട് പോലീസുകാർക്ക് കുത്തേറ്റു
Thursday, October 2, 2025 7:01 AM IST
തൃശൂർ: ചാവക്കാട് പ്രതിയെ പിടികൂടുന്നതിനിടെ രണ്ട് പോലീസുകാർക്ക് കുത്തേറ്റു. അഞ്ച് പോലീസുകാർക്ക് പരിക്ക്. ചാവക്കാട് എസ്ഐ ശരത്ത്, സിവിൽ പോലീസ് ഓഫീസർ സി. അരുൺ എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ പോലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് സ്വദേശി നിസാർ ആണ് കുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സഹോദരനെ നിസാർ ആക്രമിക്കുന്നെന്ന പരാതിയെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. നിസാറിനെ കീഴടക്കുന്നതിനിടെ ഇയാൾ പോലീസിനു നേരേ കത്തി വീശുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ എസ്ഐയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ നിസാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.