കാ​ൺ​പൂ​ർ: കാ​ൺ​പു​രി​ൽ ന​ട​ന്ന ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ എ ​ടീ​മു​ക​ളു​ടെ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​യെ 171 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ്. ഓ​പ്പ​ണ​ർ പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും സെ​ഞ്ച്വ​റി​ക​ൾ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ചൊ​വ്വാ​ഴ്ച മ​ഴ ക​ളി നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് റി​സ​ർ​വ് ദി​ന​ത്തി​ൽ പ​ര​മ്പ​ര ആ​രം​ഭി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ 101, അ​യ്യ​റു​ടെ 110 റ​ൺ​സി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 413 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ എ 33.1 ​ഓ​വ​റി​ൽ 242 റ​ൺ​സി​ന് പു​റ​ത്താ​യി.

ആ​ര്യ-​പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 20.3 ഓ​വ​റി​ൽ 135 റ​ൺ​സ് നേ​ടി. തു​ട​ർ​ന്ന് അ​യ്യ​ർ ഇ​ന്നിം​ഗ്‌​സി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. 12 ഫോ​റു​ക​ളും നാ​ല് സി​ക്സ​റു​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് അ​യ്യ​രു​ടെ ഇ​ന്നിം​ഗ്സ്. റി​യാ​ൻ പ​രാ​ഗ് (67), ആ​യു​ഷ് ബ​ദോ​ണി (50) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി. സ്പി​ന്ന​ർ​മാ​രാ​യ സി​ന്ധു, ബി​ഷ്‌​ണോ​യ്, ബ​ദോ​ണി എ​ന്നി​വ​ർ ഇ​ന്ത്യ​യ്ക്കാ​യി വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

414 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഓ​സ്‌​ട്രേ​ലി​യ എ​യ്ക്ക് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും കൂ​പ്പ​ർ കോ​ണോ​ളി​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ത​ക​ർ​ച്ച തു​ട​ങ്ങി. അ​വ​സാ​ന ഒ​മ്പ​ത് വി​ക്ക​റ്റു​ക​ൾ 126 റ​ൺ​സി​ന് ന​ഷ്ട​പ്പെ​ട്ടു. ഓ​പ്പ​ണ​ർ മ​ക്കെ​ൻ​സി ഹാ​ർ​വി 62 പ​ന്തി​ൽ​നി​ന്ന് 68 റ​ൺ​സ് നേ​ടി ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ് സ്കോ​റ​റാ​യി, ക്യാ​പ്റ്റ​ൻ സ​ത​ർ​ലാ​ൻ​ഡ് 33 പ​ന്തി​ൽ​നി​ന്ന് 50 റ​ൺ​സ് നേ​ടി.