കാ​ലി​ഫോ​ർ​ണി​യ: ലോ​ക പ്ര​ശ​സ്ത ബ്രി​ട്ടീ​ഷ് ന​ര​വം​ശ​ശാ​സ്ത്ര​ജ്ഞ ഡോ.​ജെ​യ്ൻ ഗു​ഡാ​ൾ അ​ന്ത​രി​ച്ചു. 91-ാം വ​യ​സാ​യി​രു​ന്നു. അ​വ​രു​ടെ സ്ഥാ​പ​ന​മാ​യ 'ജെ​യ്ൻ ഗു​ഡാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്' ആ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. യു​എ​സ് പ​ര്യ​ട​ന​ത്തി​നി​ടെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

പ്രൈ​മ​റ്റോ​ള​ജി​സ്റ്റ്, , പ്ര​കൃ​തി സം​ര​ക്ഷ​ക എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ചി​മ്പാ​ൻ​സി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​പ്ല​വ​ക​ര​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗു​ഡാ​ൾ ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന​ത്. 1960ക​ളി​ൽ ത​ന്‍റെ 26-ാം വ​യ​സി​ൽ ടാ​ൻ​സാ​നി​യ​യി​ലെ ഗോം​ബെ സ്ട്രീം ​നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വ​ച്ച് ചി​മ്പാ​ൻ​സി​ക​ളു​ടെ സാ​മൂ​ഹി​ക പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​വ​ർ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളാ​ണ് മൃ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തി​യ​ത്.

ചി​മ്പാ​ൻ​സി​ക​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ത​മ്മി​ലു​ള്ള സാ​മ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗു​ഡാ​ളി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി. ‘റൂ​ട്ട്‌​സ് & ഷൂ​ട്ട്‌​സ്' പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ യു​വ​ത​ല​മു​റ​യെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ അ​വ​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. 2002ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ‘മെ​സ​ഞ്ച​ർ ഓ​ഫ് പീ​സ്'​ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.