ഗണവേഷത്തിൽ ആർഎസ്എസ് പഥസഞ്ചലനത്തിനെത്തി മുൻ ഡിജിപി ജേക്കബ് തോമസ്
Wednesday, October 1, 2025 6:55 PM IST
കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്.
ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗണവേഷത്തിൽ മുൻ ഡിജിപി എത്തിയിരിക്കുന്നത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്ജിക്കുമ്പോള് രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ആര്‍എസ്എസ് വേദികളില്‍ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തില്‍ എത്തിയിരിക്കുന്നത്.
മുന്‍ ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ആര്. ശ്രീലേഖ അടക്കമുള്ളവര്‍ സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു.