ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരേ വിദർഭയ്ക്ക് ഭേദപ്പെട്ട തുടക്കം
Wednesday, October 1, 2025 2:14 PM IST
മുംബൈ: ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരേ വിദർഭയ്ക്ക് ഭേദപ്പെട്ട തുടക്കം. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിട്ടുണ്ട്.
58 റൺസുമായി ഓപ്പണർ അഥർവ ടൈഡെയും 40 റൺസുമായി വൈ.വി. റാത്തോഡുമാണ് ക്രീസിൽ. അമാൻ മൊഖാഡെ (19), ധ്രുവ് ഷോറെ (18), ഡാനിഷ് മലേവാർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് വിദർഭയ്ക്ക് നഷ്ടമായത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ രണ്ടുവിക്കറ്റും ആകാശ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി.