തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​സ​ർ​ക്കാ​ർ മൂ​ന്നാ​മ​തും വ​രു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ര​ള​ത്തി​ൽ വി​ക​സ​ന​ത്തി​ന്‍റെ പാ​ത വെ​ട്ടി​ത്തു​റ​ന്ന് മൂ​ന്നാ​മ​തും ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള പ​ടി​വാ​തി​ക്ക​ലാ​ണ് നാ​മി​പ്പോ​ൾ. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മൂ​ന്നാം ടേ​മി​ലേ​ക്കു സ്വാ​ഗ​തം അ​രു​ളു​ന്ന​തി​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ സി​പി​എ​മ്മി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ​യും എ​തി​ർ​ക്കു​ന്ന രാ​ഷ്ട്രീ​യ ചേ​രി​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും പു​തി​യ ദൗ​ത്യ​ത്തി​ൽ അ​ണി​ചേ​രാ​ൻ പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.