ദേഹാസ്വാസ്ഥ്യം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ
Wednesday, October 1, 2025 10:59 AM IST
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് ഖാർഗെയെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ പറഞ്ഞു.