കരൂർ ദുരന്തം: മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡിന് ജാമ്യം
Wednesday, October 1, 2025 7:22 AM IST
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡിന് ജാമ്യം. കരൂർ ദുരന്തം സംബന്ധിച്ച് യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ച സംഭവത്തിലായിരുന്നു അറസ്റ്റ്.
തുടർന്ന് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഫെലിക്സ് ജെറാൾഡിന് ജാമ്യം അനുവദിച്ചത്. ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിയുടെ ഇടപെടലുണ്ടെന്ന് ആരോപിച്ചായിരുന്നു ഫെലിക്സ് ജെറാൾഡ് പുറത്തിറക്കിയ വീഡിയോ.
റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി ജാമ്യം അനുവദിക്കുന്ന സമയം ജെറാൾഡിന് നിർദേശം നൽകിയിട്ടുണ്ട്.