പെരുമ്പാവൂരില്‍ ലഹരി കുത്തിവച്ച ഇതര സംസ്ഥാനക്കാരന് മരിച്ചു
Tuesday, September 30, 2025 3:51 PM IST
കൊച്ചി: പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന് മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഇയാൾ ലഹരി കുത്തിവയ്ക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആസം സ്വദേശിയായ വസീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.