വനിതാ ലോകകപ്പ്: ശ്രീലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Tuesday, September 30, 2025 2:34 PM IST
ഗോഹട്ടി: 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപരാ സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.
ഇന്ത്യ പ്ലേയിംഗ് ഇലവൺ: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപറ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗാഡ്, ശ്രീ ചരണി.
ശ്രീലങ്ക പ്ലേയിംഗ് ഇലവൺ: ചമാരി അട്ടപ്പട്ടു (ക്യാപ്റ്റൻ), ഹാസിനി പെരേര, ഹർഷിത സമരവിക്രമ, വിഷ്മി ഗുണരത്നെ, കവീശ ദിൽഹാരി, നീലക്ഷി ഡി സിൽവ, അനുഷ്ക സഞ്ജീവനി (വിക്കറ്റ് കീപ്പർ), അച്ചിനി കുലസൂര്യ, സുഗന്ധിക കുമാരി, ഉദേശിക പ്രബോധനി, ഇനോക രണവീര.