മലപ്പുറത്ത് ലഹരി വിൽപന നടത്തിയിരുന്ന രണ്ട് യുവാക്കൾ പിടിയിൽ
Thursday, September 25, 2025 2:26 AM IST
മലപ്പുറം: മങ്കട ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വിൽപന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണൻപറമ്പിൽ നൗഫൽ (32) എന്നിവരാണ് പിടിയിലായത്.
മങ്കട പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മുക്കിൽ ചേരിയം ഭാഗത്ത് നടത്തിയ പരിശോധനയിൽ 5.3 ഗ്രാം എംഡിഎംഎയുമായാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാസിമിന്റെ പേരിൽ തിരൂരങ്ങാടി, മങ്കട സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.