ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി യു​വ​തി. ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി. ​ജം​ഷീ​ദി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ആ​യ പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ ജം​ഷീ​ദ് വീ​ട്ടി​ലെ​ത്തി ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വ്, ഡി​വൈ​എ​ഫ് ഐ ​നേ​താ​വി​നോ​ട് സ​ഹ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

ക​ൽ​പ്പ​റ്റ പോ​ലീ​സി​ൽ യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ, ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ചു എ​ന്ന വ​കു​പ്പി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഭ​ർ​ത്താ​വി​നെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സി​പി​എം കോ​ട്ട​ത്ത​റ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​ണ് ജം​ഷീ​ദ്.