വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേക്; ഇന്ത്യയ്ക്ക് മികച്ച സ്കോർ
Wednesday, September 24, 2025 9:41 PM IST
ദുബായ്: ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് എടുത്തത്.
ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ 168 റൺസ് പടുത്തുയർത്തിയത്. 75 റൺസാണ് അഭിഷേക് ശർമ എടുത്തത്. 37 പന്തിൽ ആറ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
38 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 29 റൺസെടുത്ത ശുഭ്മാൻ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി. തൻസിം ഹസൻ ഷാകിബും മുഷ്താഫിസുർ റഹ്മാനും മുഹമ്മദ് സായ്ഫുദീനും ഓരോ വിക്കറ്റ് വീതം എടുത്തു.