വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവം, പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Wednesday, September 24, 2025 9:17 PM IST
തിരുവനന്തപുരം: വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇയാളെ സെല്ലിൽ അടച്ചിരിക്കുകയായിരുന്നു. അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സെൽ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്.