ഏഷ്യകപ്പ് ക്രിക്കറ്റ്: ബംഗ്ലാദേശിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Wednesday, September 24, 2025 7:38 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എട്ട് മുതലാണ് മത്സരം.
ഇന്ത്യ പ്ലേയിംഗ് ഇലവന്: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (നായകൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൺ: സെയ്ഫ് ഹസൻ, തൻഷിദ് ഹസൻ തമീം, പർവേസ് ഹോസെയ്ൻ ഇമോൻ, തൗഹിദ് ഹൃദോയ്, ഷമീം ഹോസെയ്ൻ, ജാക്കെർ അലി (നായകൻ/വിക്കറ്റ് കീപ്പർ), മുഹമ്മദ് സയ്ഫുദ്ദീൻ, റിഷാദ് ഹോസെയ്ൻ, തൻസിം ഹസൻ ഷാക്കിബ്, നസും അഹ്മദ്, മുഷ്താഫിസുർ റഹ്മാൻ.