എബോള ആശങ്കയിൽ കോംഗോ; 35 പേർ മരിച്ചു, 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Wednesday, September 24, 2025 6:55 PM IST
കിൻഹാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
രാജ്യത്ത് ഇതുവരെ 57 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ഇതിൽ 35 പേർ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാസായ് പ്രവിശ്യയിലാണ് കൂടുതൽ രോഗികളുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.