കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണം; ചാവക്കാട്ടെ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
Wednesday, September 24, 2025 6:38 PM IST
തൃശൂർ: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണത്തിൽ ചാവക്കാട്ടെ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് പോലീസ് കേസെടുത്തത്.
സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി.എസ്. അശോകനും മഹിളാ അസോസിയേഷന് ചാവക്കാട് മേഖല സെക്രട്ടറി എം.ബി. രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം റൂറൽ സൈബർ പോലീസ് കെ.എം. ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പോലീസ് സംരക്ഷണത്തിലാണ് കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്.