വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ബസ് മതിലില്‍ ഇടിച്ച് 10 കുട്ടികൾക്കു പരിക്ക്
Wednesday, September 24, 2025 12:53 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തോളം കുട്ടികള്‍ക്കു പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.