ലാലീഗ: ലെവാന്റെക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം
Wednesday, September 24, 2025 3:02 AM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയെ ഒന്ന് നാല് ഗോളുകൾക്ക് തകർത്തു.
റയലിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകളും വിനിഷ്യസ് ജൂനിയർ, ഫ്രാൻകോ മസ്റ്റാൻടുവോനോ എന്നിവർ ഓരോ ഗോൾ വീതവും നേടി. എറ്റ എയോംഗാണ് ലെവാന്റെക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 18 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റയൽ.