അഗളിയിൽ രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
Wednesday, September 24, 2025 1:04 AM IST
പാലക്കാട്: അഗളിയിൽ രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. പാലക്കാട് അട്ടപ്പാടി നെല്ലിപ്പതിയിൽ വെള്ളിങ്കിരിയുടെ മകൻ പരമശിവനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ചാളയൂരിലെ പ്രതിയുടെ ഭാര്യ വീട്ടിലെ അടുക്കളയിൽ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്. 1.8 ലിറ്റർ ചാരായമാണ് പരിശോധനയിൽ കണ്ടെത്തിയത്. പ്രതിയ്ക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്, സിവിൽ എക്സൈസ് ഓഫീസർ പ്രദീപ്. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അംബിക എന്നിവരും പരിശോധനയിൽ പങ്കെടുത്തു.