ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ജയം
Wednesday, September 24, 2025 12:11 AM IST
അബുദാബി: ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ പാക്കിസ്ഥാൻ മറികടന്നു. മുഹമ്മദ് നവാസിന്റെയും ഹുസെയ്ൻ താലത്തിന്റെയും ഷാഹിൻഷാദാ ഫർഫാന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് പാക്കിസ്ഥാൻ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
38 റൺസെടുത്ത മുഹമ്മദ് നവാസാണ് പാക്കിസ്ഥാന്റെ ടോപ്സ്കോറർ. താലത്ത് 32 റൺസും ഫർഹാൻ 24 റൺസുമെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതമെടുത്തു. ദുഷ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 133 റണ്‍സ് നേടിയത്. അർധ സെഞ്ചുറി നേടിയ കാമിന്ദു മെന്‍ഡിസാണ് (50) ടോപ് സ്കോറർ. ഷഹീന് അഫ്രീദി മൂന്നും ഹുസൈന് താലാത്, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്.