ആഷസ് പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Tuesday, September 23, 2025 11:42 PM IST
ലണ്ടന്‍: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്സ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹാരി ബ്രൂക്കിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മാത്യു പോട്ട്സും വില്‍ ജാക്സും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
പേസറായ പോട്ട്സ് 2024 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനമായി കളിച്ചത്. ജാക്സ് 2022 ഡിസംബറില്‍ പാക്കിസ്ഥാനെതിരെയും ഒരു ടെസ്റ്റ് കളിച്ചു. ഇടത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍ക്ക് വുഡ് ടീമില്‍ തിരിച്ചെത്തി.
ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ വിരലിന് പരിക്കേറ്റ ഷോയിബ് ബഷീറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ആഷസിലേക്ക് തെരഞ്ഞെടുത്തിട്ടില്ല.
ടീം ഇംഗ്ലണ്ട് : ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്സണ്, ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ബ്രൈഡണ്‍ കാര്‍സെ, സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, മാര്‍ക്ക് വുഡ്.