അമ്മയും മക്കളും ജീവനൊടുക്കാൻ ശ്രമിച്ചു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
Tuesday, September 23, 2025 11:23 PM IST
തൃശൂർ: അമ്മയും മക്കളും ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളൻ കാവിലുണ്ടായ സംഭവത്തിൽ അണിമ (ആറ്) ആണ് മരിച്ചത്.
കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഷൈലജയും നാലുവയസുകാരൻ മകനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രദീപ് രണ്ടാഴച മുമ്പ് മരിച്ചിരുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൂവരേയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.
മക്കൾക്ക് വിഷം കൊടുത്തതിനുശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അണിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.