കായികമേളയ്ക്കിടെ കുഴഞ്ഞുവീണു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Tuesday, September 23, 2025 9:56 PM IST
കാസർഗോഡ്: സ്കൂള്‍ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗൽപാടി ജി.ബി.എൽപി സ്കൂളിലെ വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകളാണ് ഹസൻ റസ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.