ഏഷ്യാ കപ്പ്; ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
Tuesday, September 23, 2025 9:19 PM IST
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 82/6 എന്ന നലയിൽ പതറുകയാണ്.
പാക്കിസ്ഥാനായി ഷഹീന് അഫ്രീദിയും ഹുസൈൻ തലാത്തും രണ്ടു വിക്കറ്റുകൾ വീതം വീഴത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാന് ഇറങ്ങിയത്.
ടീം ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുസല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
പാക്കിസ്ഥാന്: സയിം അയൂബ്, സാഹിബ്സാദ ഫര്ഹാന്, ഫഖര്‍ സമാന്, സല്മാന് ആഘ (ക്യാപ്റ്റന്‍), ഹുസൈന് തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.