നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും; ആവർത്തിച്ച് വി.ഡി.സതീശൻ
Tuesday, September 23, 2025 8:13 PM IST
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നൂറ് സീറ്റ് കിട്ടിയില്ലെങ്കിൽ താൻ വനവാസത്തിനു പോകുമോയെന്ന് ചിലർ ചോദിച്ചു. അവരെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.
പാലക്കാട് നടത്തിയ യുഡിഎഫ് നയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിളക്കമാർന്ന വിജയം യുഡിഎഫ് നേടും. യുഡിഎഫ് ബൂത്ത് മണ്ഡലം കമ്മിറ്റികൾ സജീവമാകണം. വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ ചേർക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മുഴുവൻ വോട്ടുകളും ചേർത്തട്ടില്ല. അതുകൂടി ചേർക്കുകയായിരുന്നെങ്കിൽ വി.കെ.ശ്രീകണ്ഡന്റെ ഭൂരിപക്ഷം കൂടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാൽ എന്താകുമായിരുന്നു സ്ഥിതി.
പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ ലൈനാണ്. മുഖ്യമന്ത്രി ഒരു കാഷായ വസ്ത്രം കൂടി ധരിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.