ചലച്ചിത്ര പുരസ്കാര വിതരണം : മോഹൻലാൽ ഉഗ്രൻ നടൻ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Tuesday, September 23, 2025 5:31 PM IST
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. താങ്കൾ ഒരു ഉഗ്രൻ നടനാണെന്നും ഇന്ന് കൈയടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും മന്ത്രി പറഞ്ഞു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. സദസിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരുഖ് ഖാന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം.
അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഉള്ളൊഴുക്കിനായി സംവിധായകാൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ എം.കെ.രാംദാസ് സംവിധാനം ചെയ്ത നെകല് തെരഞ്ഞെടുക്കപ്പെട്ടു.
നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നെകലിനായി എം.കെ.രാംദാസ് പുരസ്കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി.