കൈക്കൂലി; അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
Tuesday, September 23, 2025 4:28 PM IST
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കഴിഞ്ഞ 30-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ ജയപ്രകാശിന് കാക്കനാട്ടേക്ക് സ്ഥലംമാറി പോയി. തുടർന്ന് കാക്കനാട്ടു നിന്ന് തൃശൂരിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.