വ്യോമപാത അടച്ചത് ഒക്ടോബർ 24 വരെ നീട്ടി ഇന്ത്യ; പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല
Tuesday, September 23, 2025 11:32 AM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല.
പാക്കിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെയാണ് ഇത് ബാധിക്കുന്നത്.
ഏപ്രിൽ 22ന് 26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യോമപാത അടച്ചത്.