റോക്കറ്റ് പോലെ കുതിച്ച് സ്വർണം; ഒറ്റയടിക്ക് കൂടിയത് 920 രൂപ, 84,000 രൂപയിലേക്ക്
Tuesday, September 23, 2025 10:30 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് പോലെ കുതിച്ച് പുതിയ ഉയരത്തിൽ. ഇന്ന് പവന് 920 രൂപയും ഗ്രാമിന് രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 83,840 രൂപയിലും ഗ്രാമിന് 10,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8,520 രൂപയാണ്. തിങ്കളാഴ്ച രണ്ടു തവണയായി സ്വർണവില 680 രൂപ വർധിച്ചിരുന്നു.
അതേസമയം, വെള്ളിയുടെ വിലയും ഇന്ന് റിക്കാർഡിലാണ്. ഗ്രാമിന് ഒറ്റയടിക്ക് നാലുരൂപ വർധിച്ച് 144 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.