ദാൽ തടാകത്തിനു സമീപം സ്ഫോടക വസ്തുക്കൾ
Tuesday, September 23, 2025 6:47 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദാൽ തടാകത്തിനു സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി. വിനോദസഞ്ചാര കേന്ദ്രമായ ദാൽ തടാകക്കരയിൽ ശ്രീനഗർ റീജണൽ പാസ്പോർട്ട് ഓഫീസിനു സമീപത്തുനിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ബോംബ് നിർമാണത്തിനുപയോഗിക്കുന്ന രണ്ട് ഡിറ്റണേറ്ററുകൾ ലഭിച്ചത്. ബോംബ് സ്ക്വാഡ് എത്തി ഇവ നിർവീര്യമാക്കി.