തൃശൂരില്‍ കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, September 23, 2025 12:25 AM IST
തൃശൂർ: കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ പിലാക്കാട് ഗോവിന്ദൻ ഉഷാ ദമ്പതികളുടെ മകൾ ഗ്രീഷ്മയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വരവൂർ മഞ്ഞച്ചിറ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഗ്രീഷ്മയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നീടുള്ള തുടർന്നുള്ള അന്വേഷണത്തിലാണ്വരവൂർ മഞ്ഞച്ചിറ കുളത്തിൽ യുവതിയുടെ ചെരിപ്പും ബാഗും കണ്ടെത്തിയത്. വടക്കാഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹം തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാരാമെഡിക്കൽ വിദ്യാർഥിനിയാണ് മരിച്ച ഗ്രീഷ്മ.