ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്കി​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ
യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി നി​ല​വി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന രാ​ജ്യാ​ന്ത​ര- ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി​യ​താ​യി എ​സ്. ജ​യ്ശ​ങ്ക​ർ അ​റി​യി​ച്ചു.

ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 80-‌ാമ​ത് യു​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കാ​യി ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഡോ. ​എ​സ്.​ജ​യ്ശ​ങ്ക​ർ.

‌ഇ​ന്ത്യ​യ്ക്ക് മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ, എ​ച്ച് 1 ബി ​വി​സ തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ൽ മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്കാ​യി കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ​ത്തും.