റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നെ കു​ത്തി​ക്കൊ​ന്നു. ജാം​താ​രാ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​വാ​ഹീ​ർ യാ​ദ​വ് (40) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​വീ​റി​ന്‍റെ ഭാ​ര്യ ക​ൽ​പ​നാ ദേ​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ൽ​പ​ന മ​ഹാ​വീ​റി​നോ​ട് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ഹാ​വീ​ർ ഇ​ത് നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ക​ൽ​പ​ന ക​ത്തി​കൊ​ണ്ട് മ​ഹാ​വീ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

മ​ഹാ​വീ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പിന്നീട് സ്ഥലത്തെത്തിയ പോ​ലീ​സ് മ​ഹാ​വീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്തി. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 103-ാം വ​കു​പ്പ് പ്ര​കാ​രം ക​ൽ​പ​ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.