മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം; വീട് നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം
Monday, September 22, 2025 7:03 PM IST
വയനാട്: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിർത്തിവയ്ക്കാൻ നിർദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമാണം നടത്തുന്നുവെന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് നിർമാണം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
നിർമാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തി.