മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം; എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ
Monday, September 22, 2025 2:24 PM IST
കോഴിക്കോട്: മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസണിനെതിരെയാണ് നടപടി.
കോഴിക്കോട് ഫാറോഖിലാണ് സംഭവം. മദ്യലഹരിയിൽ ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത എഡിസണെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.