കുടുംബ പ്രശ്നം; പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Monday, September 22, 2025 11:54 AM IST
കൊല്ലം: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊല്ലം പുനലൂർ കലയനാട് ആണ് സംഭവം.
ചരുവിള വീട്ടിൽ ശാലിനി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഐസക്ക് പുനലൂർ പോലീസിൽ കീഴടങ്ങി.
വീട്ടിലുണ്ടായിരുന്ന മകന്റെ കരച്ചിൽ കേട്ട് അയൽവാസികൾ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്നും രക്ഷപെട്ടിരുന്നു. തുടർന്ന് കൊലപാതക വിവരം ഐസക്ക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകൻ അർബുദ രോഗിയാണ്.