ജിഎസ്ടി പരിഷ്ക്കരണം; പുതിയ മാറ്റം പഠനം നടത്താതെയെന്ന് ധനമന്ത്രി
Monday, September 22, 2025 10:33 AM IST
തിരുവനന്തപുരം: ജിഎസ്ടി നിരക്ക് പുതുക്കലില്‍ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പുതിയ മാറ്റം, നോട്ട് നിരോധനം പോലെ കൃത്യമായ പഠനം നടത്താതെയാണ് നടപ്പാക്കുന്നത്.
ഇതോടെ, കേരളത്തിന് 10,000 കോടി വരേയും രാജ്യത്തിന് 2,00000 കോടിയുടേയും നഷ്ടമുണ്ടാകും. ആശങ്ക പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി വളരെ മോശമാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സർക്കാരുകൾക്കും നഷ്ടമുണ്ട്. സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ നിന്നാണ് എല്ലാം നടക്കേണ്ടതുണ്ട്. ദൈനംദിന ചെലവിനെ ബാധിക്കും. കേന്ദ്രം നഷ്ടപരിഹാരം നൽകണം. ഇത് തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.