പ​ത്ത​നം​തി​ട്ട: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. പ​ന്ത​ള​ത്താ​ണ് സം​ര​ക്ഷ​ണ സം​ഗ​മം ന​ട​ക്കു​ക.

ശ​ബ​രി​മ​ല വി​ശ്വാ​സം വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ൽ രാ​വി​ലെ സെ​മി​നാ​റും ഉ​ച്ച​യ്ക്കു ശേ​ഷം ഭ​ക്ത​ജ​ന സം​ഗ​മ​വും ന​ട​ക്കും. മു​ൻ ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യാ​ണ് പ​രി​പാ​ടി​ക്ക് പ്ര​ധാ​ന​മാ​യും നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​മ്പ​യി​ൽ ന​ട​ത്തി​യ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പൊ​ളി​ഞ്ഞു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ണെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു​വെ​ന്നും ദേ​വ​സ്വം മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.