യുഎസുമായി ചർച്ചകൾ നടത്താം; പക്ഷേ, ആണവായുധം ഒഴിവാക്കാൻ നിർബന്ധിക്കരുത്: കിം ജോംഗ് ഉൻ
Monday, September 22, 2025 6:33 AM IST
സോൾ: ആണവായുധം ഒഴിവാക്കാൻ നിർബന്ധിക്കുന്നില്ലെങ്കിൽ യുഎസുമായി ചർച്ചകൾ നടത്താൻ പ്രശ്നമില്ലെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നല്ല ഓർമകൾ തനിക്കുണ്ടെന്നും ഞായറാഴ്ച നടന്ന സുപ്രിം പീപ്പിൾസ് അസംബ്ലി യോഗത്തിൽ കിം പറഞ്ഞു.
കിം ജോംഗ് ഉന്നുമായി ഈ വർഷം കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്നു നേരത്തെ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യംഗുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു കിം ജോംഗ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചത്.
കിം ജോംഗ് ഉന്നുമായി മുന്പ് നടത്തിയ കൂടിക്കാഴ്ച മേഖലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.