അവിഹിത സംശയം; ഭാര്യയെ യുവാവ് വെട്ടിക്കൊന്നു
Monday, September 22, 2025 5:31 AM IST
ലഖ്നൗ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭർത്താവ് സോനു ശർമയെ പോലീസ് അറസ്റ്റു ചെയ്തു.
യുപിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ രാംപൂർ ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം. സോനുവിന്റെ ഭാര്യ ചഞ്ചൽ ശർമ (28) ആണ് കൊല്ലപ്പെട്ടത്. എട്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയം സോനുവിനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച രാവിലെ ഇരുവരും വഴക്കിട്ടിരുന്നു. പിന്നാലെ സോനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.