ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ആ​ഴ്സ​ണ​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് സി​റ്റി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ൻ​പ​താം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​ന​ല്ലി​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 90+3ാം മി​നി​റ്റി​ലാ​ണ് മാ​ർ‌​ന​ല്ലി ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ആ​ഴ്സ​ണ​ലി​ന് 10 പോ​യി​ന്‍റും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഏ​ഴ് പോ​യി​ന്‍റു​മാ​യി.