ജിഎസ്ടി പരിഷ്കരണം; വിമർശനവുമായി കോൺഗ്രസ്
Sunday, September 21, 2025 8:14 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്. പുതിയ പരിഷ്കാരത്തിൽ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ല.
ജിഎസ്ടി പരിഷ്കരണം നടത്തിയത് താനാണെന്ന അവകാശവാദത്തിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേഷ് എക്സിൽ കുറിച്ചു. 2017ലെ പ്രതിപക്ഷമാണ് ജിഎസ്ടി സ്ലാബ് പരിഷ്കരിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മുതൽ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 99 ശതമാനം ഉത്പന്നങ്ങളുടെയം വിലകുറയുമെന്നും വികസനക്കുതിപ്പിന് പുതിയ തലമുറ ജിഎസ്ടി പരിഷ്കാരം ഇടയാക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞു.