വേദാന്ദിനും അഭിജ്ഞാനും അർധ സെഞ്ചുറി; കൗമാരനിരയ്ക്ക് തകർപ്പൻ ജയം
Sunday, September 21, 2025 7:06 PM IST
ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ കൗമാരനിരയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മലയാളിയായ ജോൺ ജെയിംസിന്റെ (77) മികവിൽ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി.
ഹോഗൻ (41), സ്റ്റീവൻ ഹോഗൻ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും കിഷന് കുമാര്‍, കനിഷ്ക് ചൗഹാന് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്.
വേദാന്ത് ത്രിവേദി (61), അഭിജ്ഞാൻ കുണ്ടു (87) എന്നിവരുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി (22 പന്തില്‍ 38) മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കയിത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്കൊപ്പം 50 റണ്‍സ് കൂട്ടിചേര്‍ത്തു.
സ്കോർ: ഓസ്ട്രേലിയ: 225/9 ഇന്ത്യ 227/3 (30.3). അഭിജ്ഞാൻ കുണ്ടുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1 - 0ന് മുന്നിലെത്തി.