ബാങ്ക് തട്ടിപ്പ് കേസ്; വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിനടന്ന പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ
Sunday, September 21, 2025 6:47 PM IST
കൊല്ലം: ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ തട്ടിപ്പ് നടത്തിയശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിനടന്ന പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.
1.50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ ഇയാൾ സിബിഐയെ വെട്ടിച്ച് നടക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് സിബിഐ പ്രത്യേക സംഘം കൊല്ലത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
2010ൽ എടുത്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. മൊഹാലിയിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.