ജാർഖണ്ഡിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രതികൾ പിടിയിൽ
Sunday, September 21, 2025 6:44 AM IST
ഗോഡ്ഡ: ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബൊറിജോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
17കാരിയാണ് പീഡനത്തിന് ഇരയായത്. ബോറിജോറിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോളാണ് കുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്.
ഇവിടെവച്ച് കുട്ടി ഒരാളുമായി സൗഹൃദത്തിലായി. ഇയാൾ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. ഇവിടെവച്ച് ഇയാളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.