ആവേശപ്പോരില്‍ ശ്രീലങ്കയെ വീഴ്ത്തി; ബംഗ്ലാദേശിന് ജയം
Saturday, September 20, 2025 11:53 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തിൽ ബംഗ്ലാദേശിന് ജയം. ശ്രീലങ്കയെ നാലു വിക്കറ്റിന് തകർത്താണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക 168/7 ബംഗ്ലാദേശ് 169/6 ( 19.5).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ സെയ്ഫ് ഹസന്റെയും (61) തൗഹിദ് ഹൃദോയിയുടെയും (58) അര്‍ധസെഞ്ചുറികളുടെ മികവില്‍ ബംഗ്ലാദേശ് ഒരു പന്ത് മാത്രം ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദാസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ (64*) കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്. കുശാൽ മെന്‍ഡിസ് (34) പാതും നിസങ്ക (22) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.