ക​ടു​ത്തു​രു​ത്തി: സ്വ​ത്തു​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ ആ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഞീ​ഴൂ​ര്‍ മീ​ത്തി​പ്പ​റ​മ്പ് കു​റ​വം​പ​റ​മ്പി​ല്‍ സ്റ്റീ​ഫ​ന്‍ ചാ​ണ്ടി (51)ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്റ്റീ​ഫ​നെ ഞീ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ കോ​ണ്‍​ട്രാ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി​രു​ന്നു.

പോ​ലീ​സ് ഇ​ട​പെ​ട്ട് സ്റ്റീ​ഫ​നും പ​രാ​തി​ക്കാ​ര​നും ത​മ്മി​ല്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു. ഇ​തി​നി​ട​യി​ല്‍ പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ്റ്റീ​ഫ​ന്‍ കു​ഴ ഞ്ഞു​വീ​ണു. ഉ​ട​ന്‍ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.