കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്നു. ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 10,280 രൂ​പ​യി​ലും പ​വ​ന് 82,240 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 77,640 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യും ഇ​താ​യി​രു​ന്നു. പി​ന്നീ​ട് ഓ​രോ ദി​വ​സ​വും വി​ല കൂ​ടു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ട് പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്.