വള്ളികുന്നത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Saturday, September 20, 2025 12:36 PM IST
വള്ളികുന്നം: ആലപ്പുഴ വള്ളികുന്നത്ത് എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. വള്ളികുന്നം കടുവിനാൽ സ്വദേശി ആദർശ് ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മാസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു.
ആദർശ് വിൽപനയ്ക്കായി എത്തിച്ച ലഹരി വസ്തുവാണ് പോലീസ് പിടികൂടിയത്. പ്രതി ലഹരി വിൽപന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് പിടിയിലാകുന്നതെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ പ്രദേശത്ത് നിന്ന് വൻതോതിൽ കഞ്ചാവ് പിടികൂടിയിരുന്നു.
ഇതേ തുടർന്ന് പ്രദേശത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും നിരന്തരം നിരീക്ഷണം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.